മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ച് മൂന്നു പേര്‍ മരിച്ചു

ആലുവ: ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി.രാജേന്ദ്രപ്രസാദ്, മകന്‍ ടി.ആര്‍.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന്‍ നായര്‍ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകനെ നെടുമ്പാശേരിയില്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. വാഹനമോടിച്ചിരുന്ന അരുണ്‍ പ്രസാദ് ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണു പൊലീസ് നിഗമനം.

KCN

more recommended stories