ആധാര്‍ ബന്ധിപ്പിക്കല്‍: ഡിസംബര്‍ 31 അവസാന തീയതിയെന്ന നിലപാടില്‍ മാറ്റം

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കല്‍ ഉടന്‍ വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 31 ആണ് അവസാന തീയതിയായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടില്‍ വരുത്തിയ ഭേദഗതിയിലൂടെയായിരുന്നു സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി എന്നാണെന്ന് വ്യക്തമാക്കിയിട്ടില്ല. പകരം ആധാര്‍ നമ്പറും പാന്‍ നമ്പറും അല്ലെങ്കില്‍ ഫോറം 60 എന്നിവ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ദിവസം നല്‍കണമെന്നാണ് പറഞ്ഞിരുന്നത്.

ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ആവശ്യമെങ്കില്‍ 2018 മാര്‍ച്ച് 31 വരെ നീട്ടാമെന്ന് സര്‍ക്കാര്‍ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഈമാസം ഏഴിന് പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി മൂന്നുമാസം നീട്ടി മാര്‍ച്ച് 31 ആക്കിയിരുന്നു.

KCN

more recommended stories