വിദ്യാര്‍ത്ഥിനിയെ കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: വിദ്യാര്‍ത്ഥിനിയെ കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാത്തനടുക്ക ചെരളിമൂലയിലെ ബാലകൃഷ്ണ-മോഹിനി ദമ്പതികളുടെ മകള്‍ ധന്യ(19)യാണ് മരിച്ചത്. മുള്ളേരിയയിലെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. അടുത്തിടെ ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ധന്യക്കിഷ്ടമായിരുന്നില്ല. ഇത് രക്ഷിതാക്കളെ അറിയിച്ചിരുന്നു. അതിനിടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോകേണ്ടെന്ന് പറഞ്ഞ് വിലക്കിയതായി പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യയെന്ന് കരുതുന്നു. ഇന്നലെ വൈകിട്ടാണ് വീടിന് സമീപത്തെ കിണറിന്റെ കയറില്‍ കഴുത്തുമുറുക്കി കിണറിലേക്ക് ചാടിയത്. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശരണ്യ സഹോദരിയാണ്.

KCN

more recommended stories