സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു

ന്യൂഡല്‍ഹി: സജീവ രാഷട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിരമിക്കുന്നതായി റിപ്പോര്‍ട്ട്. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമയിരുന്ന രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തിന്റെ തലേന്ന് ഒരു ദേശീയ മാധ്യമത്തോടാണ് സോണിയ വിരമിക്കുകയാണെന്ന സൂചന നല്‍കിയത്.

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി. നാളെയാണ് രാഹുല്‍ പദവി ഏറ്റെടുക്കുന്നത്. ഇതോടെ പ്രസിഡന്റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് താന്‍ വിരമിക്കുകയാണെന്ന് സോണിയ സൂചന നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി രാഹുല്‍ഗാന്ധിയാണ് പാര്‍ട്ടിയുടെ പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്നതെന്നും സോണിയ വെളിപ്പെടുത്തി.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റത്. കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്ന നെഹ്‌റു-ഗാന്ധി വംശത്തിലെ ആറാമനാണ് രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹി: സജീവ രാഷട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിരമിക്കുന്നതായി റിപ്പോര്‍ട്ട്. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമയിരുന്ന രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തിന്റെ തലേന്ന് ഒരു ദേശീയ മാധ്യമത്തോടാണ് സോണിയ വിരമിക്കുകയാണെന്ന സൂചന നല്‍കിയത്.

കോണ്‍ഗ്രസ് പ്രസിഡന്റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി. നാളെയാണ് രാഹുല്‍ പദവി ഏറ്റെടുക്കുന്നത്. ഇതോടെ പ്രസിഡന്റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് താന്‍ വിരമിക്കുകയാണെന്ന് സോണിയ സൂചന നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി രാഹുല്‍ഗാന്ധിയാണ് പാര്‍ട്ടിയുടെ പ്രധാനകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സഹായിക്കുന്നതെന്നും സോണിയ വെളിപ്പെടുത്തി. രാജീവ് ഗാന്ധി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി ചുമതലയേറ്റത്. കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്ന നെഹ്‌റു-ഗാന്ധി വംശത്തിലെ ആറാമനാണ് രാഹുല്‍ ഗാന്ധി.

KCN

more recommended stories