ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

എരിയാല്‍ : ഇ.വൈ.സി.സി എരിയാലിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്ററുമായ് സഹകരിച്ചുകൊണ്ട് ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി എരിയാല്‍ കണ്ടതില്‍ വച്ച് ഊര്‍ജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ അംഗം വി. പ്രശാന്തന്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലാസ്സിന് നേതൃത്വം നല്‍കി. ഇ.വൈ.സി.സി ട്രഷറര്‍ നിസാര്‍ ചെയ്ച്ച അധ്യക്ഷത വഹിച്ച ചടങ്ങില്‍ അബ്ദുല്ല ബി.എ, ഹമീദ് എരിയാല്‍, റസാഖ് മാഷ്, ഖലീല്‍ മലബാര്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories