സാഹിത്യ സമ്മേളനവും കവിയരങ്ങും സംഘടിപ്പിച്ചു

പെരിയ: പെരിയ ഗാന്ധി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 60-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സാഹിത്യ സമ്മേളനവും കവിയരങ്ങും സമാപിച്ചു. സാഹിത്യ സമ്മേളനം പ്രൊഫ.എം.എന്‍.കാരശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രൊഫ.പിവി.കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. മുരളി പുറനാട്ടുകര കാവ്യാലാപനം നടത്തി. കേന്ദ്രസര്‍വ്വ കലാശാല മലയാള വിഭാഗം പ്രൊഫസര്‍ ഡോ.ചന്ദ്രബോസ്, പി.ഗംഗാധരന്‍ നായര്‍, പി കുഞ്ഞമ്പു നായര്‍,കുമാരന്‍ മാസ്റ്റര്‍, ടി.രാമകൃഷ്ണന്‍, പ്രമോദ് പെരിയ, രാമചന്ദ്രന്‍ നായര്‍, ചന്ദ്രന്‍ പെരിയ എന്നിവര്‍ സംസാരിച്ചു

കവിയരങ്ങ് പ്രൊഫ.കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.വീരാന്‍കുട്ടി അധ്യക്ഷത വഹിക്കും. ഡോ:പി വി കൃഷ്ണന്‍ നായര്‍,അഡ്വ.പി.വി.സി.നായര്‍, ദിവാകരന്‍ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭന്‍, മാധവന്‍ പുറച്ചേരി, രാധാകൃഷ്ണന്‍ പെരുമ്പള, ബിജു കാഞ്ഞങ്ങാട്, പ്രകാശന്‍ മടിക്കൈ, സി.പി.ശുഭ, രാമകൃഷ്ണന്‍നായര്‍ നടുവില്‍ വീട് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories