വാഹനപരിശോധനക്കിടെ യുവാവിനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി

സീതാംഗോളി: വാഹനപരിശോധനക്കിടെ കാര്‍ യാത്രക്കാരനായ യുവാവിനെ പൊലീസ് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചതായി പരാതി.

മണിയംപാറയിലെ ചര്‍ളടുക്ക സിറാജി(21)നാണ് പരിക്കേറ്റത്. ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ മണിയംപാറയില്‍ നിന്ന് സീതാംഗോളി ഭാഗത്തേക്ക് കാറില്‍ വരുന്നതിനിടെ അംഗഡിമുഗറില്‍ വെച്ച് പരിശോധന നടത്തുകയായിരുന്ന പൊലീസ് കൈകാട്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ആര്‍.സി ബുക്ക് ആവശ്യപ്പെട്ടപ്പോള്‍ പുതിയ വണ്ടിയാണിതെന്നും ആര്‍.സി. ബുക്ക് കിട്ടിയിട്ടില്ലെന്നും സിറാജ് പറഞ്ഞു. അതിനിടെ കാറില്‍ നിന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ എസ്.ഐ. തള്ളിയിടുകയായിരുന്നുവെന്ന് യുവാവ് പരാതിപ്പെട്ടു. സിറാജിനൊപ്പം ഉമ്മയും ഉപ്പയും ഉമ്മൂമ്മയും കാറിലുണ്ടായിരുന്നു. മാന്യമായ രീതിയിലല്ല പൊലീസ് സംസാരിച്ചതെന്ന് യുവാവ് പറയുന്നു. പരിക്കേറ്റ സിറാജിന്റെ തലക്ക് അഞ്ച് സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ട്. അതേ സമയം തള്ളിയിട്ടിട്ടില്ലെന്നും കാല്‍ വഴുതി വീണാണ് യുവാവിന് പരിക്കേറ്റതെന്നും കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസന്‍ പറഞ്ഞു. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പ് ചേര്‍ത്ത് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.

KCN

more recommended stories