അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട് : അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡി സി സി നേതാവുമായിരുന്ന അഡ്വ. കോടോത്ത് ഗോവിന്ദന്‍ നായരുടെ അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനവും നടത്തി. ജില്ലാ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന പരിപാടി കെ പി സി സി സെക്രട്ടറി കെ നീലകണ്‍ഠന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. കെ കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കരുണ്‍ താപ്പ, എം കുഞ്ഞമ്പു നമ്പ്യാര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, വിനോദ് കുമാര്‍ പള്ളയില്‍വീട്, സി വി ജെയ്ംസ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, കെ എസ് യു ജില്ലാ പ്രസിഡന്റ് നോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories