കനത്ത കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കാസര്‍കോട് : വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ കനത്ത കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് വടക്ക് കിഴക്ക് ദിശയില്‍ നിന്ന് കിഴക്കോട്ടേക്ക് 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കുന്നത്.

KCN

more recommended stories