എംഎല്‍എയുടെ വിവാദ തടയണ: പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറിന്റെ ഉടമസ്ഥതിയുള്ള മലപ്പുറം ചീങ്കണ്ണിപ്പാലയിലെ വിവാദമായ തടയണ പൊളിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥലം ഉടമയും അന്‍വറിന്റെ ഭാര്യാപിതാവുമായ അബ്ദുള്‍ ലത്തീഫ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

തടയിണ പൊളിക്കുന്ന കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ച കോടതി, ക്രിസ്മസ് അവധിക്കുശേഷം ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്നും അറിയിച്ചു.
ചീങ്കണ്ണിപ്പാലയില്‍ നിര്‍മിച്ച തടയണ പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ തടയണ പൊളിച്ചു നീക്കണമെന്നാണ് വെറ്റിലപ്പാറ വില്ലേജ് ഓഫീസ് മുഖേന ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ വകുപ്പ് നടത്തിയ യോഗത്തിലാണ് തടയണ രണ്ടാഴ്ചക്കകം പൊളിക്കാന്‍ ഉടമസ്ഥന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഡാം സുരക്ഷ നിയമം ലംഘിച്ചെന്ന ആര്‍ ഡി ഒ യുടെ അന്തിമ റിപ്പോര്‍ട്ടിന്മേലാണ് കളക്ടറുടെ നടപടി. ഉടമസ്ഥന്‍ 14 ദിവസത്തിനകം പൊളിച്ചുമാറ്റിയില്ലെങ്കില്‍ ജില്ലാ ഭരണ കൂടം തടയണ പൊളിച്ചുമാറ്റി അതിന്റ ചെലവ് ഉമടയില്‍ നിന്ന് ഈടാക്കുമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഇതിനെതിരെയാണ് സ്ഥലം ഉടമയായ അബ്ദുള്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചത്.
അനധികൃതമായാണ് തടയണ നിര്‍മ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി പെരിന്തല്‍മണ്ണ ആര്‍ഡിഒ മലപ്പുറം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തടയണ പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

KCN

more recommended stories