എറണാകുളത്ത് ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തം

കൊച്ചി: എറണാകുളം ടിഡി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടത്തില്‍ തീപ്പിടിത്തം. രാവിലെ ആറരയോടെയാണ് തീ പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്.

അഗ്നി ശമനസേനയെത്തി തീ അണച്ചെങ്കിലും ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം റീജ്യണല്‍ ഓഫീസിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. നിരവധി രേഖകളടക്കം വന്‍ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കെ.എസ്.ഇ.ബി. സംഘമടക്കമുള്ളവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് ഉദ്യോഗസ്ഥരെത്തി തീപിടിത്തത്തില്‍ അവശേഷിക്കുന്ന രേഖകള്‍ പരിശോധിച്ചുവരികയാണ്.

KCN

more recommended stories