റാങ്ക് ജേതാക്കള്‍ക്ക് സ്വര്‍ണമെഡല്‍ നല്‍കി അനുമോദിച്ചു

പച്ചക്കാട്: സമസ്ത പൊതു പരീക്ഷയില്‍ പച്ചക്കാട് മമ്പഉല്‍ ഉലൂം സെക്കന്ററി മദ്റസയില്‍ നിന്ന് ദേശീയതലത്തില്‍ റാങ്കുകള്‍ നേടിയ വിദ്യാര്‍ത്ഥികളെ സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് സ്വര്‍ണമെഡല്‍ വിതരണം ചെയ്തു.

നബിദിനത്തിന്റെ ഭാഗമായി പച്ചക്കാട്, പാറക്കെട്ട് നുസ്രത്തുല്‍ ഇസ്ലാം സംഘവും പച്ചക്കാട് മമ്പഉല്‍ ഉലൂം സെക്കന്ററി മദ്റസ മാനേജിംഗ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ‘ഖാഫിലെ മദീന-2017’ കലാമത്സരപരിപാടിയുടെയും ഉത്തരമേഖലാ ദഫ് മത്സരത്തിന്റെയും ഭാഗമായാണ് മുന്‍വര്‍ഷങ്ങളെ പോലെ ദേശീയ റാങ്ക് ജേതാക്കളെ സ്വര്‍ണ മെഡല്‍ നല്‍കി അനുമോദിച്ചത്.

ജില്ലയിലും റൈഞ്ചിലും പുറമെ ദേശീയ തലത്തിലും മികച്ച റാങ്കുകള്‍ നേടി നാടിന് അഭിമാനമായി മാറിയ വിദ്യാര്‍ത്ഥികളെ ഉസ്താദുമാരും നാട്ടുകാരും അഭിനന്ദിച്ചു.

ഏഴാം റാങ്ക് നേടിയ ആദില്‍ അബ്ദുല്ലബ (അഞ്ചാം തരം), എട്ടാം റാങ്ക് നേടിയ അഹമദ് ഫായിസ് പി.യു, ഒമ്പതാം റാങ്ക് നേടിയ ആയിഷത്ത് ശഹാമാ കെ.എ, ബഫാത്തിമ സമീഹ എസ്.പി (ഏഴാം തരം) എന്നിവര്‍ സ്വര്‍ണമെഡലിന് അര്‍ഹരായി.

പ്രവാചകന്റെ മാതൃകകള്‍ പറഞ്ഞാല്‍ മാത്രം മതിയാവില്ല, അത് ജീവിച്ചു കാണിക്കലാണ് ഒരു യഥാര്‍ത്ഥ മുസ്ലിമിന്റെ കടമയെന്ന് സ്ഥലം എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. പരിപാടിയില്‍ സ്വര്‍ണമെഡല്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ മുഹനമ്മദ് കുഞ്ഞി അധ്യക്ഷനായി. അബ്ബാസ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഖാലിദ് എം സ്വാഗതം പറഞ്ഞു. കെ.എം അബ്ദുളള ഹാജി ഉല്‍ഘാടനം നിര്‍വഹിച്ചു. മുഹമ്മദ് ഹനീഫ് നിസാമി പ്രഭാഷണം നിര്‍വ്വഹിച്ചു.

കെ.എ അബൂബക്കര്‍ ഹാജി,ടി. എ അബുല്ല ഹാജി, ഹബീബല്ല ഹാജി, എം.പി.എം കുട്ടി മൗലവി, സമദ് മൗലവി, ഹംസ മൗലവി, അബ്ദുല്‍ ഖാദര്‍ ഫൈസി, ലത്തീഫ് കെ.എം, ബഷീര്‍ കെ.എം, ബാസിത് കെ.എ അമീര്‍ എം ഉസ്മാന്‍, അബ്ദുല്‍ റഹ്മാന്‍ എ.കെ, ശരീഫ്, റഹീം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഫൈസല്‍ കെ.എ നന്ദി പറഞ്ഞു.

KCN

more recommended stories