അനൂപ് വധക്കേസ്: ഒന്നാം പ്രതി അനൂപ് ഖാന് 25 വര്‍ഷം കഠിന തടവ്

കൊല്ലം: പാരിപ്പള്ളി അനൂപ് വധക്കേസില്‍ കുപ്രസിദ്ധ കുറ്റവാളി അനൂപ് ഖാനെ 25 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. രണ്ടാംപ്രതി ബിനുവിന് 20 വര്‍ഷം കഠിനതടവും മൂന്നാം പ്രതി അജയന് ജീവപര്യന്തം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. പാരിപ്പള്ളി അനൂപ് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഇഎം മുഹമ്മദ് ഇബ്രാഹിമാണ് ശിക്ഷ വിധിച്ചത്.

പള്ളിക്കല്‍ നെട്ടയം മാമ്പുറ്റി ഹൗസില്‍ അനൂപ്ഖാന്‍(29), പള്ളിക്കല്‍ കളരിപ്പച്ച കുരങ്ങന്‍പാറയ്ക്ക് സമീപം പടിഞ്ഞാറയില്‍ വീട്ടില്‍ ബിനു(34), കളരിപ്പച്ച പൂവണത്ത്പൊയ്ക വീട്ടില്‍ അജയന്‍(29) എന്നിവരാണ് ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമം 302(കൊലപാതകം), 34(പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

മിനി ലോറി ഉടമയായ മേലവിള വീട്ടില്‍ ആനുപിനെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 2010 ജൂലൈ എട്ടിനാണ് കേസിനാസ്പദമായ സംഭവം. അനൂപിന്റെ സുഹൃത്തും പ്രതി ബിനുവുമായി ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതികള്‍ എരപ്പന്‍ ചിറയിലെ കുളക്കടവില്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അനൂപിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. അനൂപ് ഖാന്‍ മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ്.

KCN

more recommended stories