എട്ടു വയസുകാരിയെ കൂട്ട ബലാത്‌സംഗം ചെയ്തു

പുനെ: പുനെയിലെ കൊന്ദവ മേഖലയില്‍ എട്ടു വയസുകാരിയെ ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ട ബലാത്‌സംഗം ചെയ്തു. സംഭവത്തില്‍ 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ ആറു മുതല്‍ 12 വയസു വരെയുള്ള കുട്ടികളാണ്. പെണ്‍കുട്ടി വയറുവേദനയാണെന്ന് പറഞ്ഞതോടെയാണ് ഒരു മാസം മുമ്പ് നടന്ന സംഭവം പുറത്തറിയുന്നത്. വയറുവേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പലതവണ ബലാത്‌സംഗത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടിയും ഇക്കാര്യം തുറന്നു പറഞ്ഞു. നേരത്തെ, പ്രതികളുടെ ഭീഷണിയെ ഭയന്ന് പെണ്‍കുട്ടി സംഭവം മറച്ചുവെക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

KCN

more recommended stories