സഹവാസ ക്യാമ്പ് ആരംഭിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള രണ്ട് ദിവസത്തെ സഹവാസ ക്യാമ്പ് പി.പി.ടി.എസ്.എ.എല്‍.പി സ്‌ക്കൂളില്‍ ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഞ്ചേന്ത്രിയ അനുഭവങ്ങള്‍ പ്രകൃതിയുമായി ഇണങ്ങിചേരുവാനുള്ള അവസരം വിസ്മയ കൂടാരത്തില്‍ ഒരുക്കിയിട്ടുണ്ട്. ശലഭോദ്യാനം, ആരണ്യകം, വന ശ്രി, മലര്‍വാടി, കിളി കൊഞ്ചല്‍ തുടങ്ങിയ വേദികളില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുട്ടികളുടെ സര്‍ഗാത്മപ്രവര്‍ത്തനങ്ങള്‍ ക്യാമ്പിന് മാറ്റ് കൂട്ടും- ക്യാമ്പിന് ഹെഡ്മാസ്റ്റര്‍ രാജിവന്‍ മാസ്റ്റര്‍, ഹോസ്ദുര്‍ഗ് ബി.ആര്‍.സി ട്രെയിനര്‍മാരായ പി.രാജനോപാലന്‍, കെ.വി.സുധ, വിനോദ്, പി.ടി.എ. പ്രസിഡന്റ് കെ.അബ്ദുല്ലക്കുഞ്ഞി, ജയചന്ദ്രന്‍, മനോജ് കുമാര്‍, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. റിസോര്‍സ് ടീച്ചര്‍മാരായ ദിവ്യ മേരി, രോഷ്‌നി, ഗ്രേ സമ്മ, ടി.വി. പ്രസീത,ഷേര്‍ളി സിറിയക്ക്, എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. പരിപാടി നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. മെഹ്മൂദ് മുറിയനാവി അധ്യക്ഷത വഹിച്ചു. കെ.അബ്ദുല്ല കുഞ്ഞി, ഖദീജ ഹസൈനാര്‍, പി.രാജഗോപാലന്‍, കെ.മൊയ്തീന്‍ കുഞ്ഞി ഹാജി, എം.ഇബ്രാഹിം, കെ.ഇബ്രാഹിം, സി.എച്ച്.അഹമ്മദ് കുഞ്ഞി ഹാജി,കെ.ജനാര്‍ദ്ദനന്‍, എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌സമ്മാനം ഖിദ്മത്തുല്‍ സംഘം നല്‍കി.

KCN

more recommended stories