വീട്ടമ്മയെ പീഡിപ്പിച്ച കേസ്; വിന്‍സെന്റ് എം.എല്‍.എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 50ലധികം സാക്ഷിമൊഴികളും ഒമ്ബതിലധികം രഹസ്യമൊഴികളും ഉള്‍പ്പെടെയുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. ജനുവരി 15ന് കോടതി കുറ്റപത്രം പരിഗണിക്കും. ബലാത്സംഗത്തിനു പുറമെ നാലു കുറ്റങ്ങളും എം.എല്‍.എക്കെതിരെ ചുമത്തിയിട്ടുണ്ട്. 2016 സെപ്തംബര്‍ 10നും നവംബര്‍ 11നും രണ്ടുതവണ എം.എല്‍.എ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മ ആരോപിച്ചത്. തുടര്‍ന്ന് ജൂലൈ 22ന് എം.എല്‍.എയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തോളം റിമാന്‍ഡിലായിരുന്ന എം.എല്‍.എ ഇപ്പോള്‍ ജാമ്യത്തിലാണ്.

KCN

more recommended stories