കണ്ണിയ്യത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയ്ക്ക് ബദിയഡുക്കയില്‍ തുടക്കമായി

ബദിയഡുക്ക: കണ്ണിയ്യത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ കണ്ണിയ്യത്ത് ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും ആരംഭിച്ചു. മൂന്ന് ദിവസങ്ങളിലായി ബദിയഡുക്ക കണ്ണിയ്യത്ത് കാമ്പസില്‍ നടക്കുന്ന പരിപാടി ബുധനാഴ്ച രാത്രി ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ സമാപിക്കും പരിപാടിയുടെ മുന്നോടിയായി പെരഡാല മഖാം സിയാറത്തോട് കൂടി ആരംഭിച്ച വിളംബര റാലി ബദിയഡുക്ക നഗരം ചുറ്റി കണ്ണിയ്യത്ത് കാമ്പസില്‍ സമാപിച്ചു. അക്കാദമി പ്രസിഡണ്ട് ശൈഖുനാ യു.എം.ഉസ്താദ്, ചെര്‍ക്കളം അഹ്മദ് മുസ്ലിയാര്‍, അബ്ദുസലാം ദാരിമി ആലംപാടി, ഇ.പി.ഹംസത്തുസഅദി, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഫസലുറഹ്മാന്‍ ദാരിമി കുമ്പഡാജ, അശ്‌റഫ് പള്ളിക്കണ്ടം, മാഹിന്‍ കേളോട്ട്, റഷീദ് ബെളിഞ്ചം, അന്‍വര്‍ ഓസോണ്‍, എം.എസ്.മൊയ്തു, കോട്ട അബ്ദുറഹ്മാന്‍ ഹാജി, സുബൈര്‍ ദാരിമി പൈക്ക, ആദം ദാരിമി നാരമ്പാടി, അബു ഫിദ അന്‍സാരി, കെ.എസ്.റസാഖ് ദാരിമി, ഖലീല്‍ദാരിമി ബെളിഞ്ചം, ഹമീദ് ബാറക, അബ്ദുല്ല ചാല്‍കര, അബ്ദുല്ല കെദ കാര്‍, അശ്‌റഫ് ഫൈസി കിന്നിംഗാര്‍, ബദറുദ്ധീന്‍ താസിം, റസാഖ് അര്‍ശദി തുടങ്ങിയവര്‍ വിളംബര റാലിക്ക് നേതൃത്വം നല്‍കി.തുടര്‍ന്ന് കാമ്പസില്‍ പരിപാടിക്ക് തുടക്കം കുറിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന യു.എം.അബ്ദുറഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ഇന്ന് വൈകുന്നേരം നടക്കുന്ന പ്രവാസി സംഗമം സയ്യിദ് കെ.എസ്.ശമീം തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും.മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. രാത്രി നടക്കുന്ന മതപ്രഭാഷണം സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ ഉസ്താദ് ഉല്‍ഘാടനം ചെയ്യും സയ്യിദ് എന്‍.പി.എം. ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കും സയ്യിദ് മശ്ഹൂര്‍ ആറ്റക്കോയ തങ്ങള്‍ നിലാമുറ്റം കൂട്ടുപ്രാത്ഥനയ്ക്കും നേതൃത്വം നല്‍കും. കച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തും.

KCN

more recommended stories