പുഴയറിയാന്‍: ബാലസംഘം കാടകം വില്ലേജ് കമ്മിറ്റി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

മുള്ളേരിയ: ബാലസംഘം കാടകം വില്ലേജ് കമ്മിറ്റി അടുക്കത്തൊട്ടി പയസ്വിനി പുഴയുടെ തീരത്ത് ‘പുഴയറിയാന്‍’ എന്ന ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സംഘാടകസമിതി ചെയര്‍മാന്‍ സതീശന്‍ അടുക്കത്തൊട്ടി അധ്യക്ഷത വഹിച്ചു. ബാലസംഘം കാറഡുക്ക ഏരിയ സെക്രട്ടറി വിശാഖ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മൃദുല, ബാലസംഘം ഏരിയ കണ്‍വീനര്‍ രതീശന്‍ കെ, കാടകം വില്ലേജ് കണ്‍വീനര്‍ കെ വി നവീന്‍, വില്ലേജ് സെക്രട്ടറി സുജയ്യ് കര്‍ന്മംതോടി, പ്രസിഡന്റ് ക്യജേഷ് അടുക്കം, സി പി ഐ എം നേതാക്കളായ കെ ശങ്കരന്‍, മോഹനന്‍ കാടകം, എ വിജയകുമാര്‍, സി കെ വിജയകുമാര്‍, ബി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories