കോണ്‍ഗ്രസിന്റെ 133-ാം ജന്മദിനം ആഘോഷിച്ചു

കാസര്‍കോട്: കോണ്‍ഗ്രസിന്റെ 133-ാം ജന്മദിനം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കെ.പി.സി.സി. രാഷ്ട്രീയ കാര്യ സമിതി അംഗവും മുന്‍ മന്ത്രിയുമായ കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. വി. ടി. ബല്‍റാം എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, ടി.കെ. ഫൈസല്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്. പി.എ. അഷറഫ് അലി. അഡ്വ. കെ.കെ. രാജേന്ദ്രന്‍, ബാലകൃഷ്ണന്‍ പെരിയ, എം.സി പ്രഭാകരന്‍, കെ.വി. ഗംഗാധരന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ബി.ഫാത്തിമ ഇബ്രാഹിം, സാജിദ് മൗവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി.സിസി. സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍നായര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories