പൊതുജനങ്ങള്‍ക്ക് ഭീഷണിയായ കുറ്റവാളിയെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തു

നേമം: നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി അടിപിടി, പിടിച്ചുപറി, നരഹത്യ കേസുകളില്‍ ഉള്‍പ്പെട്ട കാരക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ തൗഫീറിനെ ഗുണ്ടാ നിയമപ്രകാരം നേമം പോലീസ് അറസ്റ്റ് ചെയ്തു.

2013ല്‍ ഗുണ്ടാ നിയമപ്രകാരം ആറു മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ തൗഫീര്‍ മോചിതനായ ശേഷവും തുടര്‍ച്ചയായി സാമൂഹിക വിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി പൊതുജന സമാധാനത്തിന് ഭീഷണിയായതിനാലാണ് ഇയാളെ വീണ്ടും ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തതെന്ന് നേമം പൊലീസ് പറഞ്ഞു.
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജി. ജയദേവിന്റെ നിര്‍ദേശാനുസരണം നേമം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്പെക്ടര്‍മാരായ എസ്.എസ് സജി, എസ്. വിമല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, ഗിരി ബി.ജെ, സന്തോഷ് പി.എസ് എന്നിവരുള്‍പ്പെട്ട സംഘമാണ് തൗഫീറിനെ അറസ്റ്റ് ചെയ്തത്.

KCN

more recommended stories