എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും

നെല്ലിക്കുന്ന്: തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും. ഒരാഴ്ചയായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി.സ്‌കുളിലായിരുന്നു ക്യാമ്പ് അംഗങ്ങള്‍ക്ക് സ്‌ക്കുള്‍ മാനേജ്‌മെന്റ് കമ്മിറ്റി സൗകര്യം ഒരുക്കിയത്. അടുക്കള തോട്ടം നിര്‍മ്മാണം, പ്ലാസ്റ്റിക്ക് മാലിന്യശേഖരണങ്ങള്‍, സോപ്പ് നിര്‍മ്മാണം, ട്രാഫിക്ക് ബോധവല്‍ക്കരണം, ഹാന്റ് വാഷ് നിര്‍മ്മാണം, പ്ലാസ്റ്റിക് മാലിന്യവിമുക്ത നെല്ലിക്കുന്ന് തുടങ്ങി പത്തോളം പ്രൊഗ്രാമുകളാണ് സംഘടിപ്പിച്ചത്. എന്‍ എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ എ.എം. ആരിഫ് റഹ്മാന്‍, ദഖീറത്ത് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍.എസ്. രാജേഷ് കുമാര്‍, അധ്യാപിക എന്‍. സവിത, നഗരസഭ കൗണ്‍സിലറായ സിയാന ഹനീഫ്, ഹാജറ, അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ എച്ച്.എം, മുഹമ്മദ് കുട്ടി, മാനേജ്‌മെമെന്റ കമ്മിറ്റി പ്രസിഡന്റ് എന്‍.എം. സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ. ഷാഫി, സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, ദഖീറത്ത് സ്‌കുള്‍ മാനേജര്‍ എം.എ.ലത്തീഫ്, പി.ടി.എ.പ്രസിഡന്റ് എം.എ.അബ്ദുല്‍ റസാക്ക്, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories