സന്നിധാനത്തെത്താന്‍ 260 ലേറെ സ്ത്രീകള്‍ ശ്രമിച്ചു: ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തേക്ക് എത്താന്‍ ശ്രമിച്ചത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 260ല്‍ അധികം സ്ത്രീകള്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ശബരിമലയില്‍ ആചാരലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

നിലവില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് 260 ലേറെ സ്ത്രീകള്‍ സന്നിധാനത്തെത്താന്‍ ശ്രമം നടത്തിയത്. ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സി പി എം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

KCN