മരുന്നില്‍ നിന്ന് അലര്‍ജി: 20 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്ത മരുന്നില്‍ നിന്ന് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് 20 പേര്‍ ആശുപത്രിയില്‍. ഇവരില്‍ അഞ്ചു പേരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. സെഫുറോക്‌സിം കുത്തിവയ്പ്പിനെ തുടര്‍ന്നാണ് രോഗികള്‍ക്ക് അലര്‍ജി ഉണ്ടായത്. മനുഷ്യശരീരത്തിലെ ചില അണുബാധകള്‍ക്കുള്ള പ്രതിരോധ മരുന്നാണ് സെഫുറോക്‌സിം. സംഭവത്തെ തുടര്‍ന്ന് സെഫുറോക്‌സിം വിതരണം നിറുത്തി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കി.

KCN

more recommended stories