ജനശതാബ്ദി എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണം: പി. കരുണാകരന്‍ എം.പി

കാസര്‍കോട്: തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്താനിരിക്കുന്ന ജനശതാബ്ദി എക്‌സ്പ്രസ് മംഗളൂരുവിലേക്ക് നീട്ടണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനിക്ക് നല്‍കിയ നിവേദനത്തിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്.

പാലക്കാട് ഡിവിഷന്റെ ഭാഗമായ കാസര്‍കോടുനിന്ന് നിരവധിപേര്‍ തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും യാത്ര ചെയ്യുന്നുണ്ട്. ജനശതാബ്ദി മംഗളൂരുവിലേക്ക് നീട്ടിയാല്‍ അത് ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

KCN

more recommended stories