ദേശവ്യാപക പ്രക്ഷോഭം: വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

കാസര്‍കോട്: വ്യവസായവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ തൊഴിലാളി വിരുദ്ധ, മോട്ടോര്‍ വാഹന നിയമ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപക പ്രക്ഷോഭത്തിന് തയ്യാറാവണമെന്നാവശ്യപ്പെട്ട് നടത്തുന്ന വാഹന പ്രചരണ ജാഥയുടെ മൂന്നാം ഘട്ടം കാഞ്ഞങ്ങാട്ടു നിന്നും ആരംഭിച്ചു.

വിവിധ തൊഴിലാളി സംഘടന വാഹന ഉടമ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രചരണ ജാഥ നടത്തുന്നത്. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ടി.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് താലൂക്ക് ബസ്സ് ഓപ്പറേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് സി.രവി അധ്യക്ഷത വഹിച്ചു. രാഘവന്‍ പള്ളത്തുങ്കാല്‍, ടി.വി.വിനോദ്, ജാഫര്‍, കെ.സി പീറ്റര്‍, കെ.എന്‍.ശശി, ജാഥാ ലീഡര്‍ ബസ് ഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories