ഗിറ്റാറിസ്റ്റ് എമില്‍ ഐസക് അന്തരിച്ചു

കൊച്ചി: ഗിറ്റാറിസ്റ്റ് എമില്‍ ഐസക് അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചി സ്വദേശിയായ എമില്‍ കൊല്‍ക്കത്തയിലായിരുന്നു താമസം. പ്രശസ്ത വയലിനിസ്റ്റ് ജോ ഐസക്കിന്റെയും ഗായിക എമില്‍ഡയുടെയും മകനാണ്. വെസ്റ്റേണ്‍ പോപ് ഗ്രൂപ്പ് ഫ്‌ളെമിംഗോയുടെ ലീഡ് ഗിറ്റാറിസ്റ്റായിരുന്നു. കുറച്ചു കാലം മെര്‍വിന്‍ റൂഫ്‌സിന്റെ ട്രൂപ്പില്‍ അംഗമായി. അതുകഴിഞ്ഞാണ് എലീറ്റ് എയ്‌സസ് രൂപവത്കരിച്ചു. ഭക്തിഗാനമേളയിലായിരുന്നു കൂടുതല്‍ സജീവം. യേശുദാസിന്റെ ഗിറ്റാറിസ്റ്റായിരുന്നു. കലാഭവനൊപ്പം അറുപതോളം സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഓക്കസ്ട്ര കണ്ടക്ട് ചെയ്ത് ചരിത്രം കുറിച്ചിട്ടുണ്ട്. പിന്നീടാണ് ഉഷ ഉതുപ്പുമായി ബന്ധം സ്ഥാപിക്കുന്നത്. ഉഷയ്‌ക്കൊപ്പം കൊല്‍ക്കത്തയിലും മുംബൈയിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉഷ ഉതുപ്പിന്റെ നിരവധി ആല്‍ബങ്ങളിലും എമില്‍ പങ്കാളിയായിട്ടുണ്ട്.

KCN

more recommended stories