മത്സ്യബന്ധനത്തിനിടെ 65 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

ചെറുവത്തൂര്‍: പുഴയില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ 65 കാരന്‍ കുഴഞ്ഞുവീണു മരിച്ചു. പിലിക്കോട് തുമ്പക്കുതിരിലെ വി.വി രവി (65)യാണ് മരിച്ചത്. പനക്ക പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ രവി വീട്ടില്‍ നിന്നും മീന്‍ പിടിക്കാനിറങ്ങിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വൈകുന്നേരത്തോടെ പുഴയോരത്ത് രവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഭാര്യ: ലീല. മക്കള്‍: രതീഷ്, ലീന. മരുമക്കള്‍: സജിത, സതീശന്‍ (പൊതുമരാമത്ത് വകുപ്പ്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: ശശി, രമ, വിമല, ചിന്ന, പരേതരായ ഭാരതി, കൃഷ്ണന്‍.

KCN

more recommended stories