വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മംഗളൂരു: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മംഗളൂരു റോസ മിസ്റ്റിക്കാ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും മംഗളൂരുവിലെ സൂരജ് – ശശികല ദമ്പതികളുടെ മകളുമായ തനുശ്രീയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ ഗുരുപൂര്‍ പുഴയില്‍ കണ്ടെത്തിയത്.

കങ്കനാടി പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തനുശ്രീ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കങ്കനാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories