മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; മൂന്ന് കുട്ടികള്‍ മരിച്ചു

മലപ്പുറം: ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിലമ്പൂര്‍ വഴിക്കടവിന് സമീപം മണിമുളിയിലാണ് അപകടം നടന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മണിമുളിയിലെ സികെഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. കൊപ്രയുമായി പോയ ടോറസ് ലോറിയാണ് അപകടം ഉണ്ടാക്കിയത്. ബസ് സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

പരുക്കേറ്റ വിദ്യാര്‍ത്ഥികളില്‍ പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ നിലമ്ബൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. മൃതദേഹങ്ങള്‍ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ലോറി പിന്നീട് ബസിലും ഓട്ടോറിക്ഷയിലും ഇടിച്ച ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍പെട്ട ഓട്ടോ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്നു.

KCN

more recommended stories