റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പഴയചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സമര്‍പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കാസര്‍കോട് അയ്യപ്പ നഗര്‍ ഭജനമന്ദിരത്തിന് സമീപം താമസിക്കുന്ന അജേഷ് എന്ന അച്യതുന്‍ (20), മാത്തേയിലെ നിഥിന്‍ (19), കേളുഗുഡെയിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

അവധിക്കാല ജഡ്ജി നാരായണ പിഷാരടിയുടെ ബെഞ്ച് മുമ്പാകെയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമിര്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസന്‍ കോടതിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്നതിന്റെ 88-ാം ദിവസം പ്രത്യേക അന്വേഷണസംഘത്തലവന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തി 600 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസിന്റെ വിചാരണ മാര്‍ച്ച് അഞ്ചിന് ആരംഭിക്കും.
റിയാസ് മൗലവി വധം; പ്രതികള്‍

KCN

more recommended stories