കലോല്‍സവം ഇന്ന് സമാപിക്കും

തൃശൂര്‍: 58 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്നവസാനിക്കും. നാലിനങ്ങളിലാണ് ഇന്ന് മത്സരങ്ങള്‍ ഉള്ളത്. ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാടോടി നൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയാണ് ഇന്ന് അരങ്ങിലെത്തുന്ന മത്സരങ്ങള്‍. കലോത്സവം അവസാന മണിക്കൂറിലേക്ക് അടുക്കുന്‌പോള്‍ കോഴിക്കോട് ജില്ലതന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. 874 പോയിന്റോടെയാണ് കോഴിക്കോട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 868 പോയിന്റുള്ള പാലക്കാട് രണ്ടാമതും 855 പോയിന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകള്‍ 846 പോയിന്റ് വീതം നേടി തൊട്ടുപിന്നിലുണ്ട്.

KCN

more recommended stories