കൊച്ചി കവര്‍ച്ച; പിന്നില്‍ ബംഗ്ലാദേശി സംഘമെന്ന് പോലീസ്

ദില്ലി: കൊച്ചി കവര്‍ച്ചയ്ക്ക് പിന്നില്‍ ബംഗ്ലാദേശികളെന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റിലായ മൂന്നുപേരും ബംഗ്ലാദേശില്‍ നിന്ന് എത്തിയവരാണ്. ബംഗാള്‍ കേന്ദ്രീകരിച്ചുള്ള പതിനൊന്നംഗമാണ് കൊച്ചിയില്‍ കവര്‍ച്ച നടത്തിയതെന്നും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വ്യാജരേഖകളുണ്ടാക്കി പത്ത് വര്‍ഷം മുന്പാണ് ബംഗാളില്‍ താമസമാക്കിയതെന്നും പൊലീസ് കണ്ടെത്തി. പ്രതികളില്‍ ചിലര്‍ ബംഗ്ലാദേശിലേക്ക് രക്ഷപെട്ടു. കൊച്ചി പൊലീസ് ബംഗാളിലെത്തി അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇവര്‍ രക്ഷപെട്ടത്. ഇവരെ കണ്ടെത്താന്‍ ബോര്‍ഡര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്. ക്യത്യത്തിനു ശേഷം ട്രെയിനില്‍ രക്ഷപ്പെടുന്നതാണ് ഇവരുടെ രീതി.

അതേസമയം പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചതായി പൊലീസിന് വ്യക്തമായി. ആക്രി പെറുക്കാനെന്ന പേരിലെത്തിയ ബംഗാളില്‍ നിന്നുള്ള സംഘമാണ് സഹായിച്ചതെന്നാണ് വ്യക്തമായത്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികളെയും ചോദ്യം ചെയ്തു വരികയാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍ ചിലത് ഇവരില്‍നിന്നു കണ്ടെടുത്തിരുന്നു. ഡല്‍ഹിയിലെ കോടതി നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ അടുത്ത ദിവസം കൊച്ചിയിലെത്തിക്കും.

KCN

more recommended stories