രാജധാനി കൂട്ടക്കൊല ; മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും. കര്‍ണാടക തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര(23), സിറ ഹനുമന്തപുരം സ്വദേശി മധു (26), സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കര്‍ണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തി പതിനേഴര പവന്‍ സ്വര്‍ണാഭരണം, പണം, മൊബൈല്‍ ഫോണ്‍, വാച്ച് തുടങ്ങിയവ കവര്‍ന്നുവെന്നാണ് കേസ്. 2015 ഫെബ്രുവരി 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഏപ്രില്‍ 17ന് തൊടുപുഴ സെഷന്‍സ് കോടതിയില്‍ ആരംഭിച്ച വിസ്താരത്തിന്റെ വാദം നവംബര്‍ അവസാനവാരത്തില്‍ പൂര്‍ത്തിയായിരുന്നു. 100 സാക്ഷികളുള്ള കേസില്‍ 55 പേരെ വിസ്തരിച്ചു.

KCN

more recommended stories