കൊച്ചിയില്‍ വീണ്ടും വന്‍ കവര്‍ച്ച; ആലുവയില്‍ 100 പവനും ലക്ഷം രൂപയും കവര്‍ന്നു

ആലുവ: ആളില്ലാത്ത വീട് കുത്തിത്തുറന്ന് 100 പവനും ലക്ഷം രൂപയും കവര്‍ന്നു. മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുല്ലയുടെ വീട്ടിലായിരുന്നു കവര്‍ച്ച. ഞായറാഴ്ച രാവിലെ 7.30ഓടെ കുടുംബം മമ്പുറത്ത് സന്ദര്‍ശനത്തിന് പോയിരുന്നു. രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

വീടിന് പിന്നിലെ കതകിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. വാക്കത്തിയും പിക്കാസും വീടിനകത്ത് കണ്ടെത്തി. വീട് മുഴുവന്‍ വലിച്ചുവാരി പരിശോധിച്ച നിലയിലാണ്. എസ്.പി എ.വി. ജോര്‍ജ് ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തി. വിവാഹാവശ്യത്തിന് ലോക്കറില്‍നിന്ന് എടുത്തതായിരുന്നു സ്വര്‍ണം.

KCN

more recommended stories