ആലുവ കവര്‍ച്ച കേസ്; പ്രത്യേക അന്വേഷണ സംഘം പരിശേധന നടത്തുന്നു

കൊച്ചി : ആലുവ തോട്ടുമുഖം മഹിളാലയം കവലയ്ക്കു സമീപം പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നു 117 പവനും 90,000 രൂപയും കവര്‍ന്ന കേസില്‍ ലഭിച്ചത് ഒരു വിരലടയാളം മാത്രം. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം കവര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയതെന്ന് സംശയിക്കുന്നു. ഫൊറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. മോഷ്ടാക്കളെ രണ്ട് ദിവസത്തിനകം പിടികൂടാന്‍ സാധിക്കുമെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ് പറഞ്ഞു.

ആലുവ ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ക്രൈം സ്‌ക്വാഡിലേയും അംഗങ്ങളെ ഉള്‍പ്പെടുത്തിയുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഇതര സംസ്ഥാന തൊഴിലാളികളെ മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണമെന്നും പ്രഫഷനല്‍ സംഘത്തിന്റെ സാന്നിധ്യം തള്ളിക്കളയുന്നില്ലെന്നും കവര്‍ച്ച നടന്ന വീട്ടില്‍ പരിശോധന നടത്തിയ റൂറല്‍ എസ്പി എ.വി. ജോര്‍ജ് പറഞ്ഞു.

കവര്‍ച്ചക്ക് ശേഷം സംഘം പെരുമ്ബാവൂര്‍ ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് സൂചനയുണ്ട്. മോഷ്ടാക്കള്‍ പെരുമ്ബാവൂരിലേക്കു ബസിലോ മറ്റേതെങ്കിലും വാഹനത്തിലോ പോയിരിക്കാനാണു സാധ്യത. റോഡില്‍ ഈ ഭാഗത്തു നിരീക്ഷണ ക്യാമറയില്ല. ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. പതിനഞ്ചോളം പേര്‍ കസ്റ്റഡിയിലുണ്ട്.

കവര്‍ച്ച നടന്ന പടിഞ്ഞാറെപ്പറമ്ബില്‍ അബ്ദുല്ലയുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്ബിന്റെ മതില്‍ ചാടിക്കടന്നാണ് മോഷ്ടാക്കള്‍ എത്തിയതെന്നു കരുതുന്നു. അന്നു പകല്‍ സമയത്ത് സംശയകരമായ സാഹചര്യത്തില്‍ അവിടെ ചിലരെ കണ്ടതായി പറയുന്നുണ്ട്. വാതിലിന്റെ താഴും സെയ്ഫും പൊളിക്കാന്‍ ഉപയോഗിച്ച വാക്കത്തിയും പിക്കാക്‌സും വീടിന്റെ മുറ്റത്തു നിന്നെടുത്തതാണ്.

KCN

more recommended stories