സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു

ബഗോട്ട: കൊളംബിയന്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. ആന്റിയോക്വിയയിലെ സെഗോവിയയിലാണ് അപകടം. പൈലറ്റടക്കം പത്ത് പേര്‍ കോപ്റ്ററിലുണ്ടായിരുന്നു. മൂന്നു പേരെ കാണാതായി.

എംഐ 17 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്നാണ് വിവരം. കൊക്കേഷ്യ നഗരത്തിലെ മിഷനുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. കാണാതായ മൂന്നു പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

KCN

more recommended stories