ഹനീന ഫര്‍ഹത്തിനെ എം.എസ്.എഫ് അനുമോദിച്ചു

മൊഗ്രാല്‍: തൃശൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്ററി വിഭാഗം ഇംഗ്ലീഷ് കഥാ രചനയില്‍ എ ഗ്രേഡ് നേടിയ മൊഗ്രാലിലെ ഹനീന ഫര്‍ഹത്തിനെ എം.എസ്.എഫ് മൊഗ്രാല്‍ യൂണിറ്റ് കമ്മിറ്റി അനുമോദിച്ചു കാസര്‍കോട് ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഫരീദ സകീര്‍ ഉപഹാരം കൈമാറി. എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ജംഷീര്‍ മൊഗ്രാല്‍, ആസിഫ് ബിഗ് നാങ്കി, റിയാസ് കെകെ പുറം, മന്‍സൂര്‍ മൈമൂന്‍ നഗര്‍, ജാബിര്‍ ബന്നാത്തം കടവ്, റാസിക് മൈമൂന്‍ നഗര്‍, ഷുഹൈദ് കാലിസ്, സുമൈസ്, തംസീദ് റഹ്മത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories