മിന്നല്‍ ബസ് വിവാദം: ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് കെഎസ്ആര്‍ടിസി എംഡി

പയ്യോളി: രാത്രിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നിര്‍ത്തിക്കൊടുക്കാതെ മിന്നല്‍ ബസ് പാഞ്ഞ സംഭവത്തില്‍ വ്യക്്തമായ നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി എംഡി യുടെ ഇടപെടല്‍. എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്ന് എംഡി ഹേമചന്ദ്രന്‍ സര്‍ക്കുലര്‍ ഇറക്കി.

എല്ലാ കാര്യങ്ങളും നിയമത്തിന്റെ വഴിയിലല്ല നീങ്ങുന്നതെന്നും, ചില കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്‌ബോള്‍ ഉള്‍ക്കാഴ്ച വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. എല്ലാം നിയമങ്ങളിലൂടെയും, ചട്ടങ്ങളിലൂടെയും, ഉത്തരവുകളിലൂടെയും പരിഹരിക്കാന്‍ കഴിയില്ലെന്നും എംഡി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. മനസംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായായലും യാത്രക്കാരുമായി മികച്ച ബന്ധം ഉണ്ടാക്കാന്‍ കഴിയണമെന്നും. സര്‍ക്കുലറിലുടെ ജീവനക്കാരില്‍ പോസീറ്റിവ് പ്രതികരണം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എംഡി വ്യക്തമാക്കി.

രാത്രി കൊടുംതണുപ്പില്‍ നായക്കുട്ടിക്കൊപ്പം ബസില്‍ കയറിയ യാത്രക്കാരിയെ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുന്ന കണ്ടക്ടറെ പറ്റിയുള്ള കഥ പറയുന്ന എ.ജെ ഗാര്‍ഡ്‌നറുടെ ഓള്‍ എബൗട്ട് എ ഡോഗ്’ എന്ന കഥയും പറഞ്ഞുകൊണ്ടാണ് എംഡി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

KCN

more recommended stories