ക്വിസ് മത്സരം സംഘടിപ്പിച്ചു

പട്‌ല: നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ പട്‌ല യൂത്ത് ഫോറം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘ഇന്ത്യയെ അറിയാന്‍’ എന്ന വിഷയത്തില്‍ പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തില്‍ മുഹമ്മദ് മനാസിര്‍ ഒന്നാം സ്ഥാനവും മുഹമ്മദ് ഷഹീര്‍, സല്‍മാന്‍ തുടങ്ങി യവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് മുഹമ്മദ് പി.എ, അദ്ധി പട്‌ല, നാസര്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജാസിര്‍ എം.എച്ച്, സുബൈര്‍ ടി. പി, അബ്ദുല്‍ ലത്തീഫ് കെ.എസ്, ഷാഫി സി.എ, അനസ് പി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories