വിദേശവനിതകള്‍ക്കുനേരെ അതിക്രമം: നാല് യുവാക്കള്‍ പിടിയില്‍

മൂന്നാര്‍: മൂന്നാറില്‍ വിദേശവനിതകള്‍ക്കുനേരെ അതിക്രമം നടത്തിയ നാല് യുവാക്കള്‍ പിടിയില്‍. ബൈസണ്‍വാലി സ്വദേശികളായ ഷിനു, രാജേഷ്, ശ്രീകാന്ത്, കഞ്ഞിക്കുഴി സ്വദേശിയായ നിധിന്‍ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച മുട്ടുകാട് മുനിയറകള്‍ക്കു സമീപത്തുവച്ചാണ് പ്രതികള്‍ മദ്യലഹരിയില്‍ യുകെ, അര്‍ജന്റീന സ്വദേശികളായ യുവതികളെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. സംഭവത്തെ തുടര്‍ന്ന് യുവതികള്‍ ബഹളംവച്ച് ഓടി സമീപത്തെ വീടുകളില്‍ അഭയം തേടുകയായിരുന്നു.

KCN

more recommended stories