കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ തുകകള്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. പെന്‍ഷന്‍ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സാന്പത്തിക പ്രതിസന്ധി പെന്‍ഷന്‍ നല്‍കാതിരിക്കുന്നതിനുള്ള കാരണമല്ല. സേവനകാലത്ത് രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാരെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ട്രഷറി അക്കൗണ്ട് വേണമെന്ന് 2002ല്‍ കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് നടപ്പിലാക്കുകയായിരുന്നെങ്കില്‍ സാന്പത്തിക പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

KCN

more recommended stories