ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്‌സെക്ക് വിട്ടു കൊടുക്കില്ല: എന്‍.വൈ.എല്‍.സംസ്ഥാന ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ ‘ഗാന്ധിജിയുടെ ഇന്ത്യയെ ഗോഡ്‌സെക്ക് വിട്ട് കൊടുക്കില്ല’ എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി നാഷണല്‍ യൂത്ത് ലീഗ് നടത്തിയ സംസ്ഥാന തല കാമ്പയിന്‍ കാസര്‍കോട്ട് ഐ.എന്‍.എല്‍ സംസ്ഥാന ആക്ടിങ്ങ് പ്രസിഡന്റ് കെ.എസ്.ഫക്രുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. എന്‍ .വൈ.എല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കള നാട്, അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, മുസ്തഫ തോരവളപ്പ്, ഹനീഫ് അറബി, ഹനീഫ് കടപ്പുറം, മുനീര്‍ കണ്ടാളം, ഷാനി ഷമീര്‍, എ.കെ സിറാജ്, അഡ്വ: ഷെയ്ക്ക് ഹനീഫ്, ഷാഫി സുഹ്രി പടുപ്പ്, ഹനീഫ് പി.എച്ച്. എന്നിവര്‍ പ്രസംഗിച്ചു. എന്‍.വൈ.എല്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാദില്‍ അമീന്‍ സ്വാഗതവും സംസ്ഥാന ട്രഷറര്‍ റഹിം ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories