താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് പ്രൗഢ സമാപ്ത്തി

മൊഗ്രാല്‍ പുത്തൂര്‍: കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ് ബളളൂര്‍ യൂണിറ്റ് സംഘടിപ്പിച്ച താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് പ്രൗഢ സമാപ്ത്തി. മഗ്‌രിബിന്‍ ശേഷം നടന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യയ്ക്ക് മനാസ് മുസ്ലിയാര്‍, ജവാദ് മൊഗ്രാല്‍ പുത്തുര്‍, ആശിര്‍ അബ്ബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കേരള മുസ്ലിം ജമാഅത്ത്അ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹാജിയുടെ അദ്യക്ഷതയില്‍ നടന്ന പരിപാടി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി കുമ്പള ഉദ്ഘാടനം ചെയ്തു. റസ്സാഖ് സഖാഫി കോട്ടക്കുന്ന് ആശംസ പ്രസംഗവും ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യപ്രഭാഷണവും നടത്തി. മര്‍കസുല്‍ മൈമന്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്, കേരള മുസ്ലിം ജമാഅത്ത് പുത്തുര്‍ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹാജി പയ്യക്കി, സ്വാലിഹ് ജൗഹരി, ജലീല്‍ സഖാഫി, ഫാറൂഖ് സഖാഫി,മുഹമദലി, ഷാഫി, അജ്മല്‍ ബളളൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. മനാസ് മുസ്ലിയാര്‍ സ്വാഗതവും ഫാറൂഖ് ബള്ളൂര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories