സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ക്ക് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്വീകരണം നല്‍കി

കാസര്‍കോട്: സംസ്ഥാന സബ്ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാസര്‍കോട് ജില്ലാ ടീമിന് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ സ്വീകരണം നല്‍കി. വെല്‍ഫിറ്റ് മാനറില്‍ വെച്ച് നടന്ന ചടങ്ങില്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. ടീമംഗങ്ങള്‍ക്ക് വെല്‍ഫിറ്റ് ഇന്റര്‍നാഷണല്‍ നല്‍കുന്ന ഫുട്‌ബോള്‍ കിറ്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിതരണം ചെയ്തു. ടി.എ ശാഫി സ്വാഗതം പറഞ്ഞു.

അഡ്വ. വിഎം മുനീര്‍, കെഎം ഹാരിസ്, മുജീബ് തളങ്കര, അബു കാസര്‍കോട്, അജിത് കുമാര്‍, എഎസ് ഷംസുദ്ദീന്‍, ഷംസുദ്ദീന്‍ ഹില്‍സ്, ടീം കോച്ച് നിതീഷ്, മുഹമ്മദ് ഷഹീര്‍, ബിലാല്‍ കുണ്ടില്‍, ദാവൂദ്, കുമാരന്‍, സിദ്ദീഖ് ചക്കര, ഫൈസല്‍ പടിഞ്ഞാര്‍, ബദ്‌റുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടീം മാനേജര്‍ പ്രീതി മോള്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു.

KCN

more recommended stories