പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് നാലു വയസ്സുകാരന്‍ മരിച്ചു

കൊല്ലം: പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരന്‍ മരിച്ചു. കൊല്ലം പുനലൂരിന് സമീപമാണ് സംഭവം. പുനലൂര്‍ പ്ലാത്തറ സ്വദേശി അമലാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശി പൊന്നമ്മ ക്കും ഷോക്കേറ്റു.

ഇന്നു രാവിലെ 8 മണിയോട് കൂടി മുത്തശ്ശിക്കൊപ്പം വീടിനുസമീപത്തുള്ള കൃഷിസ്ഥലത്തേക്ക് പോകവെ ആണ് ഇരുവര്‍ക്കും ഷോക്കേറ്റത്. ആദ്യം ഷേക്കേറ്റ് മുത്തശ്ശി നിലത്തു വീണപ്പോള്‍ ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ അലനും ഷോക്കേല്‍ക്കുകയിരുന്നു. കൃഷിസ്ഥലത്ത് ജോലി ചെയ്തിരുന്ന ആള്‍ ഒടിയെത്തി പൊന്നമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കവെ ഈയാള്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപുത്രിയില്‍ എത്തിച്ചെങ്കിലും അലന്‍ മരിച്ചിരുന്നു. മുത്തശ്ശിയായ പൊന്നമ്മയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അലന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക് മാറ്റി. ഷിജു- ജിന്‍സി ദമ്ബതികളുടെ ഇളയ മകനാണ് മരിച്ച അലന്‍.

KCN

more recommended stories