‘ഏകത 2018’ സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്; ഷോട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

ആലംപാടി: ‘ഏകത 2018’ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഷോട്പുട്ടില്‍ ഒന്നാം സ്ഥാനം നേടിയ ആലംപാടി കരുണ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹസൈനാറിനെ നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് (എന്‍. എസ്. എല്‍) ആലംപാടി ശാഖ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.

നാഷണല്‍ യൂത്ത് ലീഗ് ആലംപാടി ശാഖ പ്രസിഡന്റ് അബു കളപ്പുര ഉല്‍ഘടനം ചെയ്ത പരുവാടി നാഷണല്‍ സ്റ്റുഡന്റസ് ലീഗ് പ്രസിഡന്റ് ഇല്ലിയാസ് അധ്യക്ഷതയില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

ഉവൈസ് കരോടി, അസര്‍ മൗലവി, സുഫൈദ് ബി എ, മുബഷിര്‍ തോട്ടിങ്കര, ഇശാം പൊയ്യയില്‍, ഹുസൈന്‍ മാദകത്തില്‍ പ്രസംഗിച്ചു. സെക്രട്ടറി ജാഫര്‍ (ജാപ്പു) അക്കരപള്ള സ്വാഗതവും അസ്‌കര്‍ മൗലവി നന്ദിയും പറഞ്ഞു.

KCN

more recommended stories