എന്‍.വൈ.എല്‍. ധര്‍ണയില്‍ പ്രതിഷേധമിരമ്പി

എരിയാല്‍ : ആസാദ് നഗര്‍, ബ്ലാര്‍കോഡ്, എരിയാല്‍ റോഡ് റീ-ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എന്‍.വൈ.എല്‍. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസാദ് നഗര്‍ ജംഗ്ഷനില്‍ നടന്ന ധര്‍ണയില്‍ പ്രതിഷേധമിരമ്പി. റോഡ് റീ-ടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കാന്‍ എത്രയും പെട്ടന്ന് നടപടി കൈകൊള്ളണമെന്ന് ധര്‍ണ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എന്‍ എല്‍ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം ആവശ്യപ്പെട്ടു. പ്രതിഷേധ സൂചനയായി എന്‍ വൈ എല്ലിനു വേണ്ടി ഐ.എന്‍ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി റീത്ത് സമര്‍പ്പിച്ചു. എന്‍ വൈ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സാദിഖ് കടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് ബളളീര്‍ സ്വാഗതം പറഞ്ഞു. ഹൈദര്‍കുളങ്കര, ഷുകൂര്‍ എരിയാല്‍, ജാസിര്‍ കാവു ഗോളി, താജുദ്ധീന്‍ ചേരങ്കൈ എന്നിവര്‍ സംസാരിച്ചു. ഹബീബ്, യക്കു എരിയാല്‍, നിസാര്‍ ചൈച്ച, അശ്ഫാക്ക് ഇന്‍ഷാ, അബു എരിയാല്‍, അജുഇന്‍ഷാ, ബാസിത്ത്ഇന്‍ഷാ, അന്‍ച്ചു ഇന്‍ഷാ, കലീല്‍മലബാര്‍, മമ്മുഞ്ഞിബളളിര്‍,ഫായിസ്, സാദത്ത്, ഇന്‍സമാം, കലില്‍ അര്‍ജാല്‍, മുഷ്താഖ് ചേരങ്കൈ,, ദില്‍ഷാദ്, ആദം കുണ്ടത്തില്‍, സമീര്‍, മെയ്തീന്‍, ഹമീദ്, ജുനൈദ്, അറഫാത്ത്, തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് ട്രഷര്‍, സത്താര്‍ ചേരങ്കൈ നന്ദി പറഞ്ഞു

KCN

more recommended stories