കേഡല്‍ ജിന്‍സന്‍ രാജ് അപകടനില പിന്നിട്ടു

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സന്‍ രാജ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍. അപസ്മാര ബാധയെ തുടര്‍ന്ന് ജയിലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തില്‍ ഭക്ഷണം കുരുങ്ങി കേഡലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരുന്നുകളൊന്നും ആദ്യ ഘട്ടത്തില്‍ ഫലം കണ്ടിരുന്നില്ല.

അബോധാവസ്ഥയിലായിരുന്നു കേഡലിന് ന്യൂമോണിയ ബാധ കൂടി വരുകയായിരുന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായിരുന്നു കരുതിയിരുന്നത്. കേഡലിന് മരുന്നുകളോട് പ്രതികരിക്കാനായത് ഡോക്ടര്‍മാരുടെ തീവ്രമായ പരിചരണത്തിലൂടെയാണ്. കേദലിന് നന്നായി മാറ്റമുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കേഡലിനെ ഇതേ തുടര്‍ന്ന് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

KCN

more recommended stories