പ്രമുഖ പ്രഭാഷകരെ അണിനിരത്തി അല്‍ അമീന്റെ ആറം വാര്‍ഷികാഘോഷം

ബോവിക്കാനം: പ്രമുഖ പ്രഭാഷകന്മാരെ മുഴുവന്‍ പങ്കെടുപ്പിച്ച് ബോവിക്കാനം ജമാഅത്ത് അല്‍ അമീന്‍ യൂത്ത് ഫെഡറേഷന്റെ ആറാം വാര്‍ഷികാഘോഷം. മാര്‍ച്ച് 23 മുതല്‍ 28 വരെ ബോവിക്കാനം ഹസ്രത്ത് ബിലാല്‍ നഗറില്‍ നടക്കുന്ന ചടങ്ങില്‍ ഇ.പി.ഹംസത്തു സഅദി, അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി ആലുവ, എ.എം.നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കുമ്മനം നിസാമുദ്ദീന്‍ അസ്്ഹരി, സിറാജുദ്ദീന്‍ ഖാസമി പത്തനാപുരം പ്രഭാഷണം നടത്തും. വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടന സമ്മേളനം, പ്രവാസി സംഗമം, ലഹരി ബോധവല്‍ക്കരണം, പാരന്റ്സ് മീറ്റ്, എസ്.എസ്.എല്‍.സി കോച്ചിംഗ് ക്ലാസ് എന്നിവ നടക്കും. പരിപാടിയുടെ വിജയത്തിനുവേണ്ടി വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

KCN

more recommended stories