അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി

എറണാകുളം: അങ്കമാലി മുക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് സ്വദേശി ശിവന്‍, ഭാര്യ വല്‍സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ സഹോദരന്‍ ബാബുവാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇയാളെ കണ്ടെത്താനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ശിവന്റെ കുടുംബവും ബാബുവും തമ്മില്‍ കുടുംബ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം 5.45ഓടെ ശിവന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ബാബു ആക്രമണം നടത്തുകയായിരുന്നു. ശിവനെ ആക്രമിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് ഭാര്യ വല്‍സയെയും മുപ്പത് വയസുള്ള മകള്‍ സ്മിതയെയും ബാബു വെട്ടിയതെന്നാണ് കരുതുന്നത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൃത്യത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ പൊലീസില്‍ കീഴടങ്ങാന്‍ പോയതാണെന്നാണ് വിവരം.

KCN

more recommended stories